തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 39 മാസത്തെ ഡിഎ കുടിശ്ശിക നിഷേധിച്ച സർക്കാർ ഉത്തരവിനെതിരായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനം ആചരിച്ചു. കരിദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ കെപിസിസി ജനറൽ സെക്രട്ടറി ജി.എസ് ബാബു ഉദ്ഘാടനം ചെയ്തു.
ധൂർത്തും ദുർഭരണവും കൊണ്ട് ചരിത്രത്തിലിടം പിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചും, ജീവനക്കാരുടെ ശമ്പളം മുടക്കിയും ഡി എ കൊടുക്കുന്നതിൽ വഞ്ചന കാട്ടിയും നിത്യജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു.
കള്ളം, കൊള്ള, കൊള്ളരുതായ്മ തുടങ്ങിയവയ്ക്കൊകെ കെ – ബ്രാൻ്റിംഗ് നടത്തി കേരളത്തെ കെടുകാര്യസ്ഥതയുടെ കരിനിലമാക്കി മാറ്റിയിരിക്കുന്നു.- ജി എസ് ബാബു കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു, കെ എം അനിൽകുമാർ, സുധീർ എ, നൗഷാദ് ബദറുദ്ദീൻ, ഗോവിന്ദ് ജി ആർ, സൂസൻ ഗോപി, റീജ എൻ, ജലജകുമാരി, ജി രാമചന്ദ്രൻ നായർ, റൈസ്റ്റൺ പ്രകാശ് സി സി, പാത്തുമ്മ വിഎം, സജീവ് പരിശവിള,ഉമൈബ വി, കീർത്തിനാഥ് ജി എസ്, അജേഷ് എം, ആർ രാമചന്ദ്രൻനായർ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, മീര സുരേഷ്, പ്രതിഭ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു