സ്ത്രീകൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50% സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ സ്ത്രീകൾക്കായി ‘മഹിളാ ന്യായ’ പ്രഖ്യാപിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നതടക്കം അഞ്ച് ഗ്യാരണ്ടിയാണ് രാഹുൽ പ്രഖ്യാപിച്ചത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നടന്ന വനിതാ റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം.

നിർധനരായ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇരട്ടിയാക്കൽ, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാർ മൈത്രി, ഓരോ ജില്ലയിലും വനിതകൾക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റൽ, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ഇരട്ടിയാക്കും എന്നിവയാണ് രാഹുലിന്റെ ഗ്യാരണ്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments