Kerala

ക്യാൻസർ രോഗികള്‍ക്ക് സാന്ത്വനവുമായി സെക്രട്ടേറിയറ്റ് വനിതാവേദി

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗമായ സെക്രട്ടേറിയറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ സാന്ത്വന സ്പർശം പദ്ധതിയിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കുന്ന നിർധന രോഗികൾക്ക് സഹായധനം വിതരണം ചെയ്തു.

വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുചിഫെസ്റ്റിൽ നിന്ന് ലഭ്യമായ വരുമാനമാണ് അർബുദരോഗ ചികിത്സാസഹായം ആയി വിതരണം ചെയ്തത്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് സഹായധനം വിതരണം ചെയ്തു.

സെക്രട്ടേറിയറ്റ് വനിതാവേദി സംഘടിപ്പിച്ച സാന്ത്വന സ്പർശം കേരള സെiക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് ഉദ്ഘാടനം ചെയ്യുന്നു

സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡൻ്റ് സുനിത എസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, വനിതാ വേദി സെക്രട്ടറി ഉമൈബ വി, ട്രഷറർ സ്മിത അലക്സ്, അസോസിയേഷൻ വൈസ് പ്രസിഡൻ്റ് റീജ എൻ, ട്രഷറർ കെ എം അനിൽകുമാർ , സുധീർ എ, പ്രസീന എൻ, പാത്തുമ്മ വി എം, ഗോവിന്ദ് ജി ആർ, റോസമ്മ ഐസക്ക്, സജീവ് പരിശവിള, രാജേഷ് എം ജി, അജേഷ് എം, ആർ രാമചന്ദ്രൻനായർ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *