Cinema

96ാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു; മികച്ച നടനെയും നടിയെയും സിനിമയെയും അൽപ്പസമയത്തിനകം അറിയാം

96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. ജിമ്മി കിമ്മലാണ് അവതാരകൻ. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ, യോർഗോസ് ലാന്തിമോസിന്റെ പുവർ തിങ്‌സ്, മാർട്ടിൻ സ്‌കോർസെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂൺ തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി മുമ്പിൽ നിൽക്കുന്നത്.

മികച്ച അനിമേറ്റഡ് ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ സ്വന്തമാക്കി. ദ ബോയ് ആൻഡ് ദ ഹെറോൺ ആണ് മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം. ബാർബി ആദ്യ ഓസ്കർ നേടി.

മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഡാവിൻ ജോയ് റാൻഡോൾഫിന്. ഹോൾഡോവേഴ്‌സിലെ അഭിനയമാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. പെർസിവൽ എവരറ്റസിന്റെ ഇറേഷ്വർ എന്ന പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ച അമേരിക്കൻ ഫിക്ഷൻ എന്ന ചിത്രം മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള സമ്മാനം നേടി. കോർഡ് ജഫേഴ്സൺ ആണ് സംവിധായകൻ. ഇദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭമാണിത്.

മികച്ച തിരക്കഥയ്ക്കുള്ള സമ്മാനം അനാട്ടമി ഓഫ് എ ഫാൾ സ്വന്തമാക്കി. ഫ്രഞ്ച് എഴുത്തുകാരനായ ജസ്റ്റിൻ ട്രീറ്റും ആർതർ ഹരാരിയും ചേർന്ന് എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റേത്.

മികച്ച നടനെയും നടിയെയും സിനിമയെയും അറിയാൻ കാത്തിരിക്കുകയാണ് ലോകം

Leave a Reply

Your email address will not be published. Required fields are marked *