സിദ്ധാർത്ഥനെ പരസ്യ വിചാരണ ചെയ്തവരിൽ പെൺകുട്ടികളും എന്ന് സൂചന

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ കൂട്ടത്തിൽ സഖാക്കളും സഖാത്തികളും ഉണ്ട്. എങ്കിലും പെൺകുട്ടികൾ കേസിൽ സുരക്ഷിതരെന്ന് റിപ്പോർട്ട് . സിദ്ധാർത്ഥിനെ കോളേജിലെ പെൺകുട്ടികൾ കൂട്ടമായെത്തി പരസ്യ വിചാരണയ്ക്ക് വിധേയമാക്കി എന്നാണ് റിപ്പോർട്ട്. പക്ഷേ പെൺകുട്ടികൾക്കെതിരെ ആരും മൊഴി നൽകാത്തതിനാൽ ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ടിന്റെ ഭാഗമല്ല.

പ്രതികളുടെ പെൺസുഹൃത്തുക്കളാണ് സിദ്ധാർത്ഥിനെ പരസ്യവിചാരണ ചെയ്തതെന്നാണ് കരുതുന്നത്. സിദ്ധാർത്ഥനെ വിദ്യാർത്ഥിനികളും ചേർന്നുള്ള വിചാരണ നടന്നത് റോഡിലെന്നാണ് വിവരം. അത് മാത്രവുമല്ല സർവകലാ ശാലയിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നു ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട് .

ആൺ പെൺ വ്യത്യാസമില്ലാതെ കോളേജ് ക്യാമ്പസുകളിൽ സിദ്ധാർത്ഥിനെ പോലെ ആക്രമിക്കപ്പെട്ടവർ ഒട്ടനവധിയെങ്കിലും ഇവരിൽ പലർക്കും സംഭവിച്ച കാര്യങ്ങൾ പൊതുജനങ്ങളോട് തുറന്ന് പറയാൻ ഭയമാണ്.

അതേ സമയം കഴിഞ്ഞ ദിവസമാണ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചത്. സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്‌ത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

എന്നാൽ ഈ അന്വോഷണപരിധിയിൽ ഈ പറഞ്ഞ സഖാത്തികൾ വരില്ല. അവർ സേഫ് ആയിരിക്കും. അതിനാൽ സിദ്ധാർത്ഥനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. സിദ്ധാർത്ഥനെതിരെ പെൺകുട്ടിയുടെ പരാതി വ്യാജമാണ്. പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യണം.

കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ പെൺകുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കൾ പ്രതികരിച്ചു. കോളേജ് ഡീൻ അസിസ്റ്റന്റ് വാർഡൻ, സുഹൃത്ത് അക്ഷയ് എന്നിവരെയും പ്രതി ചേർക്കണമെന്നും സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments