പ്ലീസ്… ബില്ല് വേണ്ട, ചിക്കനെന്നും പറയരുത്! സൊമാറ്റോയോട് അസാധാരണ ആവശ്യവുമായി കസ്റ്റമര്‍ | Zomato

customer Request To Zomato Goes Viral

ഓണ്‍ലൈനായി ആഹാരം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം പ്രത്യേകം നിര്‍ദ്ദേശം നല്‍കാനുള്ള ഓപ്ഷനും ഫുഡ് ഡെലിവറി ആപ്പുകള്‍ നല്‍കാറുണ്ട്.

ഭക്ഷണത്തിന്റെ പാചക രീതിയിലെ നിര്‍ദ്ദേശങ്ങള്‍, ഫുഡ് ഡെലിവറിക്ക് എത്തുമ്പോള്‍ കോളിങ് ബെല്‍ അടിക്കരുത് കുട്ടി ഉറക്കത്തിലാണ് തുടങ്ങിയ നിരവധി മെസ്സേജുകളാണ് സാധാരണ നിലയില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ വെക്കാറുള്ള നിര്‍ദ്ദേശം.

എന്നാല്‍ ചിക്കന്‍ വിഭവം ഓര്‍ഡര്‍ ചെയ്തിട്ട് ഡെലിവറി ആപ്പിലൂടെ നല്‍കിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ചര്‍ച്ച.

ഭക്ഷണം ഡെലിവറി ചെയ്യുമ്പോള്‍ അതിനൊപ്പം ബില്ല് വേണ്ടെന്നും ചിക്കന്‍ വിഭവം ആണ് ഇതെന്ന് ഒരിടത്തും സൂചിപ്പിക്കരുതെന്നുമാണ് കസ്റ്റമറുടെ ആവശ്യം. വീട്ടില്‍ മാംസാഹാരം അനുവദനീയമല്ലാത്തതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

പക്ഷേ, ഓര്‍ഡര്‍ ലഭിച്ച ഹോട്ടല്‍ കസ്റ്റമറുടെ നിര്‍ദ്ദേശത്തിന് വിപരീതമായ കാര്യങ്ങളാണ് ചെയ്തത്. ഫുഡിനൊപ്പം ബില്ലും ചിക്കന്‍ വിഭവമാണ് പാക്കറ്റിലുള്ളതെന്ന് പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു. പിന്നീട് ഫുഡ് വാങ്ങിയ ആളുടെ അവസ്ഥയെന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്.

ഓർഡറിനൊപ്പമുള്ള നിർദ്ദേശം ഇങ്ങനെയായിരുന്നു. “Bill mt bhejna sath me or na hi kahi pr chicken mention krna allowed nahi hai ghar par please [ഫുഡിനൊപ്പം ബില്ല് അയക്കരുത്, ചിക്കനാണ് ഇതെന്ന കാര്യം ദയവുചെന്ന് ഒരിടത്തും സൂചിപ്പിക്കുകയും ചെയ്യരുത്,. അത് വീട്ടില്‍ അനുവദനീയമല്ല, പ്ലീസ്…) പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം ഹോട്ടലുകാർ തിരിച്ച് എട്ടിന്റെ പണി തന്നെ കൊടുത്തു.

ഗുജ്ജു അല്ലെങ്കില്‍ ജെയിന്‍ സൊസൈറ്റികളില്‍ താമസിക്കുന്ന മാംസാഹാരം കഴിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥയാണിതെന്നാണ് ഒരാളുടെ അഭിപ്രായം. ഈ നിര്‍ദ്ദേശങ്ങള്‍ ആരെങ്കിലും അനുസരിക്കുമോ എന്നും, കസ്റ്റമറുടെ ആവശ്യം നടത്തി കൊടുക്കുകയല്ലേ വേണ്ടതെന്ന് ചോദിക്കുന്നവരുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments