NationalPolitics

നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നത് ഭയം കൊണ്ട് : രാഹുൽ ഗാന്ധി

ഡൽഹി : ഭയം കൊണ്ടാണ് പലരും ബിജെപിയിൽ ചേരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിന്റെ കാരണങ്ങൾ രാഹുൽ ഗാന്ധി വിശദീകരിച്ചത്.

ബിജെപിയെ നേരിടാൻ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് ഒഴുകുന്നതിനിടെയാണ് രാഹുലിന്റെ ഈ പരാമർശം.

കേന്ദ്ര ഏജൻസികളെ ഭയന്ന് പാർട്ടിയിൽ നിന്ന് മുതിർന്ന നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറിയെന്നും പിന്നീട് അദ്ദേഹം തന്നെ സോണിയാ ഗാന്ധിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞുവെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ രാഹുൽ ഗാന്ധി പറഞ്ഞത് അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അശോക് ചവാനെക്കുറിച്ചാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *