നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ബൂത്ത് 107 ൽ ചുനാവ് പാഠശാല സംഘടിപ്പിച്ചു

Chunav Pathshala Activity at neyyattinkara

തിരുവനന്തപുരം: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ബൂത്ത് 107 ൽ രണ്ടിടങ്ങളിലായി ചുനാവ് പാഠശാല സംഘടിപ്പിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ ഇലക്ഷൻ വിഭാഗം, നെയ്യാറ്റിൻകര താലൂക്ക് ഇലക്ഷൻ വിഭാഗം, സ്വീപ്പ്, വോട്ടു വണ്ടി , ഇലക്ടറൽ ലിറ്ററസി ക്ലബ് ഇവയുടെ സഹകരണത്തോടെയാണ് പാഠശാല സംഘടിപ്പിച്ചത്. (Chunav Pathshala Activity)

പട്ടികജാതി വികസന വകുപ്പിൻ കീഴിലുള്ള മര്യാപുരം ഗവ.ഐ ടി ഐ , ബൂത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് മേരീസ് എൽ പി എസ് എന്നിവിടങ്ങളിലായാണ് ചുനാവ് പാഠശാലകൾ സംഘടിപ്പിച്ചത്.

ഇതിൻ്റെ ഭാഗമായി വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, പുതിയ വോട്ടർമാർക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവി പാറ്റ് മെഷീൻ പരിചയപ്പെടുത്തൽ, വോട്ടുവണ്ടിയുടെ സഹായത്തോടെ മോക്ക് പോളിംഗ്, വിവിധ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു .

ബി.എൽ.ഒ സജിത് സി.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ചുനാവ് പാഠശാല’യിൽ താലൂക്ക് ഇലക്ഷൻ വിഭാഗത്തിലെ ഷാജികുമാർ, ഐ.ടി.ഐ പ്രിൻസിപ്പാൾ ടി.കെ മാർട്ടിൻ, ഹെഡ്മിസ്ട്രസ് സരോജം, പ്രശാന്ത് വി.വി, ത്രേസ്യാ സെൽവിസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments