മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഓൾഡ് സ്‌കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ന്യൂ സ്‌കീം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് മാറി നൽകിയത്. ചോദ്യപേപ്പർ മാറിയ വിവരം വിദ്യാർത്ഥികൾ അറിയിച്ചപ്പോഴാണ് അധ്യപകർ അറിഞ്ഞത്.
ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. മാർച്ച് ഒന്നിനാണ് ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചത്. മാർച്ച് ഒന്നുമുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.