NationalNews

കടല്‍കൊള്ളക്കാരുടെ ചിത്രം പുറത്തുവിട്ട് ഇന്ത്യൻ നാവിക സേന: ഇറാനിയൻ കപ്പല്‍ മോചിപ്പിച്ചത് സാഹസികമായി

അറബിക്കടലിൽ വെച്ച് ഇറാനിയൻ മത്സ്യബന്ധന കപ്പൽ അൽ-കമ്പാർ ഹൈജാക്ക് ചെയ്ത ഒമ്പത് കടൽക്കൊള്ളക്കാരെ പിടികൂടിയതായി ഇന്ത്യൻ നാവികസേനഅറിയിച്ചു. സംഭവത്തിൽ 23 പാകിസ്ഥാൻ പൗരന്മാരെ രക്ഷപ്പെടുത്തി. കടൽക്കൊള്ളക്കാർ സ്പെഷ്യലിസ്റ്റ് ടീമുകൾക്ക് കീഴടങ്ങി, 2022 ലെ മാരിടൈം ആൻ്റി പൈറസി ആക്ട് പ്രകാരം നിയമനടപടികൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.

ഒമ്പത് സായുധ കടൽക്കൊള്ളക്കാരാണ് 23 പാകിസ്‍താൻ ജീവനക്കാരടങ്ങുന്ന ഇറാനിയൻ കപ്പൽ പിടിച്ചെടുത്തത്. നീണ്ട ഏറ്റുമുട്ടലുകൾക്കൊപ്പം തന്ത്രപരമായ നീക്കങ്ങൾക്കുമൊടുവിലാണ് കപ്പലിനെയും ജീവനക്കാരെയും മോചിപ്പിച്ചത്.

ഇറാനിയൻ കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത സന്ദേശം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിക്കുന്നത്. തുടർന്ന് കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യമേറ്റെടുത്ത നേവി 12 മണിക്കൂർകൊണ്ടാണ് കപ്പൽ മോചിപ്പിച്ചത്.

കടൽസുരക്ഷക്കായി അറബിക്കടലിൽ നിയോഗിക്കപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുമേധ,ഐ.എൻ.എസ് ത്രിശൂൽ എന്നീ പടക്കപ്പലുകളാണ് ഇറാനിയൻ കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യത്തിൽ ഏ​ർപ്പെട്ടത്.

നേവിയൊരുക്കിയ സമ്മർദ്ദത്തിലും തന്ത്രപരമായ നീക്കങ്ങൾക്കുമൊടുവിൽ കടൽക്കൊള്ളക്കാർ സ്വയം കീഴടങ്ങുകയായിരുന്നു. അതിന് പിന്നാലെ 23 ജീവനക്കാരെയും കപ്പലിനെയും സുരക്ഷിതമായി മോചിപ്പിക്കാനായതായി നാവിക സേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *