കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്;ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം അടക്കം യോഗത്തിൽ ചർച്ചയാകും. വയനാട്ടിൽ മത്സരിക്കുന്നതിൽ രാഹുൽ ഗാന്ധി തീരുമാനം അറിയിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ വൈകിട്ട് 6 മണിക്ക് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമെടുക്കും. കേരളത്തിൽ വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം വരാൻ ഉള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും.

ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണെങ്കിലും പാർട്ടി ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ സാമുദായിക സമവാക്യം പരിഗണിച്ച് ഒരു സ്ഥാനാർത്ഥിയാകും ആലപ്പുഴയിൽ എത്തുക. കേരളത്തിന്റെ ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയിൽ ഉണ്ട്.

വയനാടിനൊപ്പം രാഹുൽ ഗാന്ധി അമേഠി കൂടി തിരഞ്ഞെടുക്കും എന്നാണ് വിവരം. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തർക്കങ്ങൾ ഇല്ലാത്തതും സിറ്റിംഗ് എംപിമാർ മത്സരിക്കുന്നതുമായ മണ്ഡലങ്ങൾ ആദ്യം പ്രഖ്യാപിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments