അംബാനി നിതയ്ക്ക് നൽകിയത് 52.58 കാരറ്റ് വജ്രമോതിരം; ഏകദേശം 53 കോടി രൂപയാണ് വില

രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഘോഷ മാമാങ്കമാണ് മുകേഷ് അംബാനി തന്റെ ഇളയ മകന്റെ വിവാഹത്തിന് മുന്നോടിയായി ഒരുക്കിയത്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ നീണ്ടുനിന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ആഗോള നേതാക്കൾ വരെയാണ് എത്തിയത്. 1250 കോടിയോളം രൂപയാണ് അനന്ത് അംബാനി രാധിക മർച്ചന്റ് പ്രീ വെഡിങ് പാർട്ടിക്കായി മുകേഷ് അംബാനി ചെലവഴിച്ചത്. അംബാനി കുടുംബത്തിലെ എല്ലാവരും മൂന്ന് ദിവസം ലൈം ലൈറ്റിൽ തിളങ്ങി നിന്നു.

ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി അണിഞ്ഞ വജ്രമോതിരം ആണ് ശ്രദ്ധ നേടുന്നത്. എൻഎംഎസിസി ഉദ്ഘാടന ചടങ്ങിലും നിത അംബാനി ഇതേ മോതിരം ധരിച്ചിരുന്നു. പറുദീസയുടെ കണ്ണാടി എന്നാണ് ഈ മോതിരം അറിയപ്പെടുന്നത്, മുഗൾ കാലം മുതൽ നിലവിലുള്ള ഈ ഭീമൻ വജ്രമോതിരത്തിന് ഏകദേശം 53 കോടി രൂപയാണ് വില. 52.58 കാരറ്റാണ് ഇതിൻ്റെ ഭാരം.

വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വലിയൊരു ശേഖരണം ഉള്ളയാളാണ് നിത അംബാനി. പ്രീ വെഡിങ് പാർട്ടിയുടെ മൂന്നാം ദിവസം നിത അംബാനി അണിഞ്ഞ 500 കോടി രൂപയുടെ മരതക നെക്‌ളേസ്‌ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മനീഷ് മൽഹോത്ര രൂപകല്പന ചെയ്ത കാഞ്ചീപുരം സാരിയാണ് ധരിച്ചത്. പൂർണ്ണമായും വജ്രം കൊണ്ടാണ് ഈ വലിയ നെക്ലേസ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത, പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ്. 400 മുതൽ 500 കോടി രൂപ വരെ ഈ നെക്ലേസിന് വിലയുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷമായിരുന്നു അനന്തിൻ്റെയും രാധികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2024 ജൂലൈയിൽ ആണ് വിവാഹം എന്നാണ് റിപ്പോർട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments