പ്രമുഖ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവ ഒരുമണിക്കൂറോളം ലോകമെമ്പാടും സ്തംഭിച്ചു. ഫേസ്ബുക്കില്‍ ഒരു മണിക്കൂറോളം ലോഗിൻ സാധിക്കാതെ വരികയും, ഇൻസ്റ്റഗ്രാമിലും ത്രെഡ്സിലും പുതിയ പോസ്റ്റുകള്‍ കാണാതെ വരികയും ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഇവയുടെ പ്രവർത്തനം സാധാരണ നിലയിലായി.
ഇന്ന് (05-03-2024) രാത്രി 8.30ന് ശേഷമാണ് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാതെ വന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.
ഫേബ്സുക്കിൻ്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പുകളിലും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു. ഫേസ്ബുക്കിന് പുറമേ, മെറ്റ കമ്പനിയുടെ കീഴിലുള്ള വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതായി അറിയുന്നുണ്ട്.