യുവജനോത്സവത്തിന്റെ പേര് ‘ഇൻതിഫാദ’ എന്ന് വേണ്ട ; വിലക്കേർപ്പെടുത്തി വൈസ് ചാൻസലർ

തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ ഉത്തരവിറക്കി. ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി.

ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന ഇറക്കിയ ഉത്തരവിൽ വെസ് ചാൻസലർ വ്യക്തമാക്കി. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് വിസി റജിസ്ട്രാറോട് വിശദീകരണം തേടി. റജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.

മാര്‍ച്ച് 7 മുതല്‍ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത്. ഇതിന് വേണ്ടി ‘അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം – ഇന്‍തിഫാദ’ എന്നെഴുതിയ ലോഗോ പ്രകാശനം അടക്കം നടത്തിയിരുന്നു. എന്നാല്‍ ഫലസ്തീന്‍ പ്രതിരോധ മുദ്രാവാക്യം കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് വന്നതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുന്നു.

ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് ഇന്‍തിഫാദ. ‘ഇന്‍തിഫാദ’ എന്ന അറബി വാക്കിന് മലയാളത്തില്‍ ‘കുടഞ്ഞു കളയുക’ എന്നാണര്‍ത്ഥം.

പ്രതിഷേധങ്ങൾക്കൊടുവിൽ ഇപ്പോൾ കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments