ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയതോടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനഃരാരംഭിക്കും. യാത്ര ഇന്ന് മധ്യപ്രദേശിലെ മൊറേനയിലേക്ക് പ്രവേശിക്കും. രാജസ്ഥാൻ അതിർത്തിയായ ധോൽപൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്വിജയ് സിംഗ് അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കും.
ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയ്ക്ക് 1.30ന് മൊറേനയിൽ എത്തുമെന്ന് സംസ്ഥാന കോൺഗ്രസ് സംഘടനാ വൈസ് പ്രസിഡൻ്റ് രാജീവ് സിംഗ് അറിയിച്ചു. യാത്രയ്ക്കിടെ ഉച്ചയ്ക്ക് 2 മണിക്ക് പിപ്രായിയിലെ ജെബി ധാബയിൽ പതാക കൈമാറൽ ചടങ്ങ് നടക്കും. തുടർന്ന് ഗ്വാളിയോർ സിറ്റിയിലെ ചാർനാകയിൽ നിന്ന് ജിരാ ചൗക്കിലേക്ക് റോഡ് ഷോ നടക്കും. അവിടെ രാഹുൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഗ്വാളിയോറിൽ യാത്ര അവസാനിക്കും.
ബിജെപിയിൽ പോകാൻ ഒരുങ്ങിയ കമൽനാഥ് യാത്രയിൽ സജീവമായി ഉണ്ടാകും. അസമിൽ ന്യായ് യാത്രയ്ക്കിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ അസം അധ്യക്ഷൻ ഭൂപൻ ബോറയെ സിഐഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും