സ്ഥാനാര്‍ത്ഥിയല്ലെങ്കിലും ഞാന്‍ തൃശൂര്‍ തന്നെയുണ്ടാകുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി താൻ അല്ലെങ്കിലും പ്രചാരണത്തിനുണ്ടാകുമെന്ന് സുരേഷ്ഗോപി. ഗുരുവായൂരിൽ പ്രസാദമൂട്ടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Suresh Gopi will always be at Thrissur, even if he is not a candidate)

”പാർട്ടി അനൗൺസ് ചെയ്തതിന് ശേഷമേ അതിനെ കുറിച്ച് പറയുകയുള്ളൂ. അതിന് മുമ്പ് ഒന്നും ഞാൻ പറയില്ല. വേറെ ആരെങ്കിലുമാണെങ്കിൽ അവർക്ക് വേണ്ടി ഇറങ്ങും; പക്ഷേ തൃശൂരില്‍ തന്നെയുണ്ടാകും. പക്ഷേ തൃശൂർ എനിക്ക് തരും. ഭഗവാൻ തന്നിരിക്കും. തരണമെന്ന് ഭഗവാനും മാതാവും എല്ലാവരും തോന്നിപ്പിച്ചോളും. അങ്ങനെയാണ് എന്റെ വിശ്വാസം.” – സുരേഷ് ഗോപിയുടെ പറഞ്ഞു. ഭക്തർക്ക് ആഹാരം വിളമ്പിയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

അതേസമയം, ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായിരുന്നു. കേരളത്തിലെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എന്നിവർ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുരേഷ് ഗോപി (തൃശൂർ), വി.മുരളീധരൻ (ആറ്റിങ്ങൽ) തുടങ്ങിയവർക്കാണ് പ്രഥമ സാദ്ധ്യത. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ എസ്.ജയശങ്കർ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments