രാമേശ്വരം കഫേയില്‍ IED ബോംബ് സ്ഫോടനം: 8 പേർക്ക് പരിക്ക്

ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്നത് IED ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ബാഗ് കഫേയില്‍ വയ്ക്കുന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി ജി.പരമേശ്വരം സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കഫേയില്‍ സ്‌ഫോടനം നടന്നത്. കഫേയിലെ മൂന്നുജീവനക്കാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയില്‍ അങ്ങനെയല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

എന്‍.ഐ.എ സംഘവും ബോംബ് സ്‌ക്വാഡും വിവിധ അന്വേഷണ ഏജന്‍സികളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ടി.എന്‍.ശിവശങ്കര്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments