അഹമ്മദാബാദ് : അംബാനി കുടുംബത്തിലെ അത്യാഢംബര വിവാഹത്തിന് കാത്തിരിക്കുകയാണ് ലോകം മുഴുവനും. മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിനായി സെലിബ്രിറ്റികളുടെ ഒരു വലിയ നിര തന്നെ ഉണ്ടാകും. ജൂലൈ 12ന് ഗുജറാത്തിലെ ജാംനഗറിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ ഇന്ന് തുടങ്ങും. മുകേഷ് അംബാനിയുടെ വിവാഹത്തിന് 900 കോടി രൂപയാണ് അംബാനി കുടുംബം ചിലവിലട്ടത്. ആനന്ദിന്റെ വിവാഹ ബജറ്റ് 1000 കോടിക്ക് മുകളിൽ പോകുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്ര തലവൻമാരും ചടങ്ങിനെത്തും.
മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തും. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും പോപ് ഗായക സംഘങ്ങളും വിവാഹത്തിൽ പങ്കെടുക്കും. പ്രശസ്തരായ 25 പാചക വിദഗ്ധരാണ് ഭക്ഷണം ഒരുക്കുക.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങിൽ തായ്, മെക്‌സിക്കൻ, ജപ്പാനീസ് തുടങ്ങി വൈവിധ്യമാർന്ന 2500 വിഭവങ്ങളാണ് ഉണ്ടാവുക. ഒരു തവണ തയ്യാറാക്കുന്ന വിഭവം പിന്നീട് ആവർത്തിക്കില്ല.
ഗുജറാത്തിലെ ജാംനഗറിൽ 3 ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യവസായ പ്രമുഖരുടെ ലിസ്റ്റ്
- മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്
- മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്
- സിഒഒ മെറ്റാ ജാവിയർ ഒലിവൻ
- ആൽഫബെറ്റ് ഇൻക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ
- സൗദി അരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാൻ
- ഡിസ്നി സിഇഒ ബോബ് ഇഗർ
- അഡോബ് ശന്തനു നാരായൺ സിഇഒ
- ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്
- ബ്ലാക്ക്സ്റ്റോൺ ചെയർമാൻ സ്റ്റീഫൻ ഷ്വാർസ്മാൻ
- മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്
- മാനേജിംഗ് ഡയറക്ടർ മോർഗൻ സ്റ്റാൻലി മൈക്കൽ ഗ്രിംസ്
- സിഒഒ ബ്ലാക്ക് റോക്ക് റോബ് എൽ ഗോൾഡ്‌സ്റ്റൈൻ
- ബാങ്ക് ഓഫ് അമേരിക്ക ചെയർമാൻ ബ്രയാൻ തോമസ് മൊയ്‌നിഹാൻ
- അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ