Malayalam Media LIve

ആദായ നികുതി വകുപ്പ് നോട്ടിസിനെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യംചെയ്ത് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യംചെയ്താണ് ഹർജി. നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട വാദം.

കോടിയേരി ബാലകൃഷ്ണൻറെ മകനായതിനാൽ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ആരോപിക്കുന്നു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട്. തന്നെയും സഹോദരൻ ബിനീഷിനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ് ആദായ നികുതി വകുപ്പിൽ പരാതി വരുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2019 നവംബറിലും ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴികൊടുത്ത കാര്യവും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണു ഹരജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *