തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ശോഭന മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി പറഞ്ഞു.
അതേ സമയം മലയാളികളുടെ കാർത്തുമ്പിയും, ഗംഗയും, നാഗവല്ലിയുമായി വേഷമിട്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയുമായ ശോഭന സിനിമയിൽ നിന്നും നീണ്ട ഇടവേള കഴിഞ്ഞ് തിരികെ വന്നപ്പോൾ അവർ നടിയും നർത്തകിയും എന്നതിനെക്കാൾ അവർ രാഷ്ട്രീയത്തിലേക്കോ എന്നതായിരുന്നു ചർച്ചാ വിഷയം.
കുറച്ചു ദിവസങ്ങളായി കേരളത്തിൽ പ്രചരിക്കുന്ന വാർത്ത പ്രകാരം, ശോഭന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ്. എന്നാൽ അക്കാര്യത്തിൽ ഇത് വരെ തീരുമാനം ആയില്ലാ എന്നാണ് ഇപ്പോൾ സുരേഷ്ഗോപിയിൽ നിന്ന് ലഭിക്കുന്നത്. എന്നാലും അവർ മത്സരിക്കും എന്ന വാർത്ത തള്ളിക്കളയാനും സാധിക്കുന്ന ഒന്നല്ല.