CinemaKerala

പേടിയാണ് എങ്കിലും ആ മണം വല്ലാത്തൊരു വൈബാണ്; മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് നടി ലിച്ചി | Anna Rajan Litchi

മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ട് നടി ലിച്ചി. ലാലേട്ടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എന്‍ട്രിയാണ് മനസില്‍ നിറയുന്നത്.’ ‘നമ്മള്‍ക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടന്‍ വരുന്നുവെന്ന് ഇങ്ങനെ അറിഞ്ഞപ്പോള്‍ കാത്തിരിക്കുകയാണ്. ജസ്റ്റ് ജനലിലൂടെ നോക്കുമ്പോള്‍ ചന്ദനത്തിന്റെ മണമാണ്.

ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോള്‍. നമ്മള്‍ക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേര്‍ഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോള്‍ ഒരു ഭയങ്കര എനര്‍ജിയാണ് നമ്മള്‍ക്ക് കിട്ടുക. എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടന്‍ കയറി വരുമ്പോള്‍ ഒരു പോസിറ്റിവ് വൈബാണെന്ന് അത് സത്യമാണ്’, എന്നാണ് ആവർത്തിക്കുകയാണ് അന്ന രാജന്‍.

‘എനിക്ക് ലാലേട്ടന്റെ അടുത്ത് അത്രയും പേടിയുണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ കാലിങ്ങനെ വിറച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. അപ്പോള്‍ നമ്മള്‍ റിലാക്‌സ് ചെയ്യും.

ഇന്നസെന്റ് ചേട്ടനും അങ്ങനെ തന്നെയാണ്. ’‘വളരെ സീരിയസായ കാര്യങ്ങളാണെങ്കിലും പറയുന്നത് അത്രയും കോമഡിയായിരിക്കും. നമ്മള്‍ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും. അദ്ദേഹം എല്ലാ കാര്യങ്ങളും കോമിക്ക് രീതിയിലാണ് അവതരിപ്പിക്കുക. ഭയങ്കര വൈബ് കൊണ്ട് വരും. ‘മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മള്‍ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പില്‍. എന്നാലും അദ്ദേഹം അങ്ങനെയാണ്.

ഒരിക്കല്‍ സെറ്റില്‍ അദ്ദേഹം ഇരിക്കുകയാണ്. ഞാന്‍ അങ്ങോട്ടേക്ക് കയറി ചെന്നപ്പോള്‍ തന്നെ അദ്ദേഹം എഴുന്നേറ്റു. അത് കാണുമ്പൊള്‍ നമ്മള്‍ ഒന്ന് ഞെട്ടും. നമ്മളെ കണ്ടിട്ട് തന്നെയാണോ ഞാന്‍ ബാക്കിലൊക്കെ നോക്കി വേറെ ആരെങ്കിലുമുണ്ടോയെന്ന്. അത്രയും ഡൗണ്‍ ടു എര്‍ത്തായ ആളാണ്. അയ്യോ മമ്മൂക്ക ഇരിക്കെന്ന് നമ്മള്‍ പറഞ്ഞുപോകും… അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടിയായിരുന്നെന്നും ലിച്ചി പറഞ്ഞു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അന്നാ രേഷ്മ രാജന്‍. ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി ഡയറീസിനുശേഷം അന്നയുടെ കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപ്പെട്ടതിനാല്‍ തന്നെ അന്നയെ എല്ലാവരും ലിച്ചി എന്നാണ് വിളിക്കുന്നത്.

സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ആലുവയിലെ രാജഗിരി ആശുപത്രിയില്‍ നഴ്‌സായിരുന്നു അന്ന. ഇതുവരെ പതിനൊന്നോളം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു അന്ന രാജന്‍. ആദ്യ സിനിമയ്ക്കുശേഷം അന്ന പിന്നീട് ചെയ്ത സിനിമകള്‍ ഏറെയും ടോപ്പ് സ്റ്റാറുകള്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ മധുര രാജ, ധ്യാന്‍ നായകനായ സച്ചിന്‍, പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായ അയ്യപ്പനും കോശിയും എന്നിവയാണ് അന്ന ചെയ്ത ബിഗ് സ്റ്റാര്‍ സിനിമകള്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x