മൂന്ന് വര്‍ഷമായി ഡി.എ ഇല്ലെങ്കിലും സി.പി.എം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയനെ ഇതൊന്നും ബാധിച്ചിട്ടില്ല.
എന്‍.ജി.ഒ യൂണിയന്‍ അണികളുടെ എണ്ണത്താല്‍ വളരുകയാണ് സെക്രട്ടേറിയേറ്റിലെ സി.പി.എം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷനിലും അണികള്‍ വര്‍ദ്ധിക്കുകയാണ്.
ഭരണാനുകൂല സംഘടനയില്‍ അണികള്‍ വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ കമന്റ്. സ്ഥലമാറ്റം ഇഷ്ടമുള്ള സ്ഥലത്ത് വേണമെങ്കിലും എന്തിന് ഡെപ്യൂട്ടേഷന്‍ വേണമെങ്കിലും ഭരണാനുകൂല സംഘടനയില്‍ അംഗമാകണം എന്നാണ് അവസ്ഥ.
ദേശാഭിമാനി വരി സംഖ്യ കൃത്യമായി അടയ്ക്കണം, പ്രവര്‍ത്തന ഫണ്ട് തുടങ്ങീ വിവിധ ഫണ്ടുകള്‍ വേറെയും നല്‍കണം.
എന്നാല്‍ യു.ഡി.എഫ് ഭരണത്തില്‍ എതിര്‍ കക്ഷി നേതാവിന്റെ ബന്ധുക്കള്‍ക്ക് കാര്യസാദ്ധ്യത്തിന് ഭരണകക്ഷി സര്‍വീസ് സംഘടനകളുടെ അംഗത്വം വേണ്ട. എല്‍ഡിഎഫ് നേതാവ് യു.ഡി.എഫ് നേതാവിനെ ഒന്ന് വിളിച്ചാല്‍ മതി കാര്യം മണി മണിയായി നടക്കും.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി വിജയന്റെ ഭാര്യ കമല. ഭാര്യയ്ക്ക് ഡെപ്യൂട്ടേഷന്‍ വേണമെന്ന് പിണറായി ആവശ്യപ്പെട്ടത് 2001 ല്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിയോടായിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. (Kamala Vijayan Pension and Job)
തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ ഭാര്യ കമലക്ക് സാക്ഷരത മിഷനില്‍ ഡെപ്യൂട്ടേഷന്‍ വേണമെന്നായിരുന്നു പിണറായിയുടെ ആവശ്യം. വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയെ വിളിച്ചു വരുത്തി പിണറായിയുടെ ആവശ്യം നടത്തി കൊടുക്കാന്‍ ആന്റണി പറഞ്ഞു.
ടീച്ചറായ കമലക്ക് സാക്ഷരത മിഷനില്‍ പ്രൊജക്ട് ഓഫിസറായി ഡെപ്യുട്ടേഷന്‍ നിയമന ഉത്തരവ് ഇറങ്ങിയത് റോക്കറ്റ് വേഗത്തില്‍ ആയിരുന്നു.ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്യാത്ത ആള്‍ എന്നാണ് എ.കെ. ആന്റണിയെ കുറിച്ചുള്ള പാണന്‍മാരുടെ പാട്ട്. കമലയുടെ കാര്യത്തില്‍ ആന്റണി കണ്ണടച്ചു. ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡെപ്യൂട്ടേഷന്‍ എക്‌സ്റ്റെന്‍ഷന് അപേക്ഷിക്കണമെന്നാണ് ചട്ടം.
കമല ഓരോ വര്‍ഷവും ഡെപ്യൂട്ടേഷന്‍ നീട്ടണമെന്ന് അപേക്ഷിക്കും. പിണറായിയുടെ വിളി എത്തും. ആന്റണിയും നാലകത്ത് സൂപ്പിയും കമലക്ക് ഡെപ്യൂട്ടേഷന്‍ നീട്ടി കൊടുക്കും.
ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ പ്രതിരോധമന്ത്രാലയത്തില്‍ എക്‌സാമിനര്‍ തസ്തികയില്‍ ഇന്നത്തെ വിവാദ നായികക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു. പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗിസിനാണ് എ.കെ ആന്റണി എക്‌സാമിനര്‍ ജോലി തരപ്പെടുത്തി കൊടുത്തത്.