മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ടര്‍ബോയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ പുറത്ത്. (Turbo malayalam movie) വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം നിലത്ത് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഷര്‍ട്ടില്ലാതെ ചെറിയ ചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ വൈറലാവുകയാണ്.
മാസ് ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ് ടര്‍ബോയിലൂടെ. തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടന്‍ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
ഒരു പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം നിലത്ത് മമ്മൂട്ടി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. എന്തായാലും പ്രേക്ഷകര്‍ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ജോബി ‘101 കോടി ഉറപ്പ്’ എന്നാണ് പോസ്റ്ററിന് അടിയില്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
നൂറോളം ദിവസം നീണ്ടുനിന്ന ടര്‍ബോ ഷൂട്ടിന് പാക്കപ്പ് ആയ വിവരം അടുത്തിടെ മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടര്‍ബോ ഒരു അക്ഷന്‍- കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിരുന്നു. അതേസമയം, മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ടോളിവുഡ് താരം സുനിലും ചിത്രത്തിന്‍റെ ഭാഗമാണ്.
ടര്‍ബോയ്ക്ക് നൂറ് ദിവസത്തെ ഷൂട്ടിംഗ് ആവശ്യമാണെന്ന് നേരത്ത് വൈശാഖ് അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ ആയെന്നാണ് വിവരം. വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.