
Google Chrome ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രം; ഇല്ലേൽ ഹാക്കർമാർ പണിതന്നേക്കും
കമ്പ്യൂട്ടറില്‍ ഓണ്‍ലൈൻ ബ്രൌസിങിനായി ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ സർക്കാർ.
ഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ വരുന്ന CERT-IN ആണ് ജാഗ്രത നിർദേശം നൽകുന്നത്. ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കാണ് ഫെബ്രുവരി 21-ന് ‘high-severity’ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഗൂഗിൾ ക്രോം ബ്രൗസറിൽ ഒന്നിലധികം പിഴവുകൾ കണ്ടെത്തിയെന്നും, ഇത് ഹാക്കർമാർക്കും മറ്റും മുതലെടുക്കാൻ കഴിയുന്ന തരത്തിലാണെന്നും മുന്നിറിയിപ്പുണ്ട്. വിദേശത്തുനിന്നു പോലും നിങ്ങളുടെ കമ്പ്യൂട്ടർ ആക്‌സസ് ചെയ്യാൻ ഇത്തരം പിഴവുകൾ വഴി സാധിക്കുമെന്നുഗ അധികൃതർ മുന്നിറിയിപ്പ് നൽകുന്നു.
ശ്രദ്ധിക്കേണ്ട വേർഷനുകൾ
Mac, Linux- 122.0.6261.57-ന് മുമ്പുള്ള പതിപ്പുകൾ.
Windows- 122.0.6261.57/.58-ന് മുമ്പുള്ള പതിപ്പുകൾ.
ചെയ്യേണ്ടത്
ഗൂഗ്ൾ ക്രോം ബ്രൗസർ എത്രയും അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇതു വഴി വെല്ലുവിളികൾ നേരിടാനാകും. ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
- ഗൂഗിൾ ക്രോമിന്റെ മുകളിൽ ഇടത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക.
- ഓപ്ഷനുകളിൽ നിന്ന് ‘Help’ തിരഞ്ഞെടുക്കുക.
- ‘About Google Chrome’ ക്ലിക്ക് ചെയ്യുക.
- അപ്‌ഡേറ്റുകൾക്കായുള്ള വിൻഡോ നിങ്ങൾക്ക് കാണാനാകും.
- തുടർന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.