പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്ന് പ്രഭാവർമ്മ!! മഹാകവിയുടെ ആവശ്യം മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിൽ

കെ. പ്രഭാവർമ്മ, പിണറായി വിജയൻ

ഖജനാവ് വീണ്ടും ചോരും! ടീം പിണറായിക്ക് ഇനി റാങ്കുകളുടെ കാലം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയുടെ തസ്തിക ഉയർത്താൻ നടപടികള്‍ തുടങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്ന പ്രഭാവർമ്മയുടെ ആവശ്യം മുഖ്യമന്ത്രി ഉടൻ പരിഗണിക്കും എന്നാണ് ലഭിക്കുന്ന സൂചന. (K. Prabhavarma is seeking Principal Secretary rank in the Pinarayi government).

മുഖ്യമന്ത്രിയുടെ സെക്രട്ടറി ( മീഡിയ) എന്ന തസ്തികയിലാണ് പ്രഭാവർമ്മ ജോലി ചെയ്യുന്നത്. ഈ തസ്തിക ഉയർത്തി പ്രിൻസിപ്പൽ സെക്രട്ടറി ആക്കണമെന്നാണ് ആവശ്യം. ഇതോടെ, ശമ്പളത്തിലും വർധന ഉണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആയി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിലായിരുന്നു പ്രഭാവർമ്മയെ നിയമിച്ചിരുന്നത്.

ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളമായിരുന്നു തുടക്കത്തിൽ പ്രഭാവർമ്മക്ക് ലഭിച്ചത്. ഏകദേശം 1 ലക്ഷം രൂപ. പിന്നിട് ബ്രിട്ടാസിന് പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് നൽകി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചതോടെ പ്രഭാവർമ്മ കലിപ്പിലായി. സ്പെഷ്യൽ സെക്രട്ടറിയുടെ ശമ്പളം നൽകിയാണ് മുഖ്യമന്ത്രി പ്രശ്നം പരിഹരിച്ചത്. 1.50 ലക്ഷമായി പ്രഭാവർമ്മയുടെ ശമ്പളം ഉയർന്നു.

പേഴ്സണൽ സ്റ്റാഫിൽ പരമാവധി ലഭിക്കുന്ന ശമ്പളം ഡപ്യൂട്ടി സെക്രട്ടറിയുടേതാണ്. ഇതാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി സ്പെഷ്യൽ സെക്രട്ടറിയുടെ ശമ്പളമാക്കി ഉയർത്തിയത്. 2019 ലെ ശമ്പള പരിഷ്കരണത്തോടെ ഡപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളം 1.30 ലക്ഷമായി ഉയർന്നു. രണ്ടാം പിണറായി സർക്കാർ വന്നതോടെ പ്രഭാവർമ്മക്ക് സെക്രട്ടറി റാങ്ക് വേണമെന്നായി ആവശ്യം. അതും മുഖ്യമന്ത്രി കൊടുത്തു. ശമ്പളം വീണ്ടും ഉയർന്നു.

ബ്രിട്ടാസിന് നൽകിയതുപോലെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്നായി പ്രഭാവർമ്മയുടെ അടുത്ത ആവശ്യം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കെ.എം എബ്രഹാമിന് കാബിനറ്റ് റാങ്ക് നൽകിയിരുന്നു.

2.50 ലക്ഷമാണ് സെക്രട്ടറിയുടെ ശമ്പളം. ഐഎഎസ് ലഭിച്ച് 25 വർഷം കഴിയുമ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ലഭിക്കുക. അതും സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രം. 3 ലക്ഷം രൂപയാണ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ശമ്പളം.

സാഹിത്യ രംഗത്തെന്നപോലെ വിവാദങ്ങളിലും സജീവമാണ് കെ. പ്രഭാവർമ്മ. അധികാരത്തിൻ്റെ ഇടനാഴിയിലിരുന്ന് കവിത എഴുതുകയും ആ സ്വാധീനമുപയോഗിച്ച് നിരന്തരം പുരസ്കാരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രഭാവർമ്മയെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടയിൽ സാഹിത്യകാരന്മാർക്ക് കിട്ടാവുന്ന പുരസ്കാരങ്ങളെല്ലാം പ്രഭാവർമ്മ നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി ഒരു മാതിരിപ്പെട്ട സർക്കാർ – സ്വകാര്യ പുരസ്കാരങ്ങൾ അടിച്ചുമാറ്റിയ കവിയാണിദ്ദേഹം.പ്രഭാവർമ്മയുടെ അവാർഡ് ആക്രാന്തത്തെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ തൻ്റെ ആത്മകഥയിലാണ് വെളിപ്പെടുത്തൽ നടത്തിയത്. ” എൻ്റെ കാലം എൻ്റെ ലോകം” എന്ന ജീവചരിത്രത്തിലാണ് പ്രഭാവർമ്മക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയത്.

“നിലപാടുകളിൽ സാന്ദർഭികമായ വ്യതിയാനവും അവസരവാദപരമായ വ്യതിയാനവും ഉണ്ടാകുന്നില്ലെങ്കിൽ പ്രത്യക്ഷത്തിൽ വൈരുദ്ധ്യം അനുഭവപ്പെടും . ഇപ്പറഞ്ഞതിൻ്റെ അർത്ഥമറിയാത്തവർക്ക് ഞാൻ അനഭിമതനാകുന്നു. മാധ്യമങ്ങളുടെ സത്യാന്വേഷണം തുടരട്ടെ എന്ന് മാധ്യമ വിമർശകനായ ഞാൻ സദുദ്ദേശത്തോടെ എഴുതിയപ്പോൾ എന്നെ തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തയാളാണ് അധികാരത്തിൻ്റെ ഇടനാഴിയിലിരുന്ന് കവിതയെഴുതുകയും അകത്തളങ്ങളിൽ പുരസ്കാരങ്ങൾ നിരന്തരം ശേഖരിക്കുകയും ചെയ്യുന്ന പ്രഭാവർമ്മ ” (പേജ് 274) എന്നാണ് സി പി എം സഹയാത്രികനായ സെബാസ്റ്റ്യൻ പോളിൻ്റെ അതിരുക്ഷമായ വിമർശനം. പ്രഭാവർമ്മയുടെ അവാർഡ് മാനിയക്കെതിരെ ഇതാദ്യമായാണ് ഇത്ര ഗുരുതരമായ ആക്ഷേപം ഉയരുന്നത് – അധികാരത്തിൻ്റെ സ്വാധീനമുപയോഗിച്ച് ഒരു മാതിരിപ്പെട്ട എല്ലാ പുരസ്കാരങ്ങളും ഇദ്ദേഹം തട്ടിയെടുക്കുന്നതിനെതിരെ സാഹിത്യ ലോകത്ത് അടക്കം പറച്ചിൽ നടക്കുന്നതിനിടയിലാണ് സെബാസ്റ്റ്യൻ പോളിൻ്റെ തുറന്ന് പറച്ചിൽ – പിണറായി വിജയൻ്റെ മാധ്യമ ഉപദേഷ്ടാവായി തുടരുന്ന ഇദ്ദേഹം അഞ്ചാറ് വർഷത്തിനിടയിൽ കനപ്പെട്ടതും അല്ലാത്തതുമായ പത്തിരുപത് സാഹിത്യ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്.

കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്‌സഭാംഗവും, നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ.. അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .കൈരളി ടിവിയിൽ “മാധ്യമ വിചാരം” എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സി പി എമ്മിനുള്ളിലെ കൊള്ളരുതായ്മകളെ തുറന്ന് വിമർശിച്ചതിൻ്റെ പേരിൽ പാർട്ടിക്ക് അദ്ദേഹം അനഭിമതനായി. പിണറായി വിജയന് ചുറ്റും ഉപജാപസംഘങ്ങളും ഉപദേശിമാരും കൂടി നിൽക്കയാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞ ശേഷം പാർലമെൻ്ററി മത്സര രംഗത്ത് നിന്ന് പോളിനെ സിപിഎം പാടെ ഒഴിവാക്കി.

2006 ലെ അച്ചുതാനന്ദൻ മന്ത്രിസഭയുടെ കാലത്തുണ്ടായ മുത്തുറ്റ് പോൾ വധക്കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ ” എസ് കത്തി ” വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകളെ വിമർശിച്ച് ” മാധ്യമങ്ങൾ സത്യാന്വേഷ ണം തുടരട്ടെ” എന്ന തലക്കെട്ടിൽ മാതൃഭുമിയിൽ അദ്ദേഹമൊരു ലേഖനം എഴുതിയിരുന്നു. പോലീസിൻ്റെ അന്വേഷണ രീതികൾക്കെതിരെ മാധ്യമങ്ങൾ തുറന്ന വിമർശനം ഉയർത്തുന്ന തിനെതിരെ സി പി എമ്മും സർക്കാരും അപലപിക്കുന്ന കാലത്തായിരുന്നു പാർട്ടിയുടെ സ്വതന്ത്ര എം പിയായ പോളിൻ്റെ മാധ്യമ വിമർശനം. മാതൃഭൂമി പത്രത്തിൻ്റെ ഉടമയായ എം പി വീരേന്ദ്രകുമാർ ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ കാലം. കാണാൻ പാടില്ലാത്തവരുടെ കൂട്ടത്തിൽ തന്നെ കണ്ടത് സംശയങ്ങൾക്കിടയാക്കി എന്നും അദ്ദേഹം പറയുന്നുണ്ട്.

സെബാസ്റ്റ്യൻ പോളിൻ്റെ മാതൃഭുമി ലേഖനത്തെ നിശിതമായി വിമർശിച്ചു കൊണ്ട് പ്രഭാവർമ്മ ദേശാഭിമാനിയിൽ ഒരു നെടുങ്കൻ ലേഖനമെഴുതി. ദേശാഭിമാനിയിൽ തൻ്റെ സഹപ്രവർത്തകൻ കൂടിയായ വർമ്മ തന്നെ പരസ്യമായി ആക്ഷേപിച്ചതിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം – ഈ സംഭവത്തിനു ശേഷം പാർട്ടി പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കാൻ തുടങ്ങി, പിന്നീട് 2009 ൽ സ്വാഭാവികമായി സിറ്റിംഗ് എം പി എന്ന നിലയിൽ തനിക്ക് ലഭി എറണാകുളം ലോക് സഭാ സീറ്റ് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments