CinemaNews

‘നമ്മൾ വീണ്ടും കണ്ടുമുട്ടും’; ഫോണിൽ നിന്ന് സുബിയുടെ നമ്പർ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടിലെന്ന് ടിനി ടോം

മലയാള സിനിമ – ടെലിവിഷൻ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണ വാർത്തയായിരുന്നു സുബി സുരേഷിന്റേത്. കലാഭവൻ മണിയുടെ മരണത്തിന് ശേഷം ഇത്രയധികം കേരളക്കര ഇമോഷണലായ മറ്റൊരു മരണം ഉണ്ടായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അത് സത്യമായിരുന്നു. പെട്ടന്നാണ് ആ മരണ വാർത്ത വന്നത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ, നാൽപത്തിയൊന്നാം വയസ്സിൽ സുബി നമ്മെ വിട്ടുപിരിഞ്ഞു.

ഫെബ്രുവരി 22, ഇന്ന് സുബിയുടെ ഒന്നാം ചരമ വാർഷികമാണ്. ഇന്റസ്ട്രിയിലുള്ള പല ഉറ്റ സുഹൃത്തുക്കളും വേദനയോടെ ഈ ദിവസത്തെ ഓർക്കുന്നു. ബീന ആന്റണി, ഗിന്നസ് പക്രു, പാഷാണം ഷാജി തുടങ്ങി നിരവധി സെലിബ്രിറ്റികൾ കണ്ണീരോടെ നടിയെ ഓർക്കുന്നു. പ്രണാമമർപ്പിച്ച് പലരും സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചു. വളരെ വികാരഭരിതനായി ടിനി ടോം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സുബി ഫാൻസിന്റെ പേജിൽ വൈറലാവുന്നത്. സുബിയുടെ ഫോൺ നമ്പർ ഇന്നും താൻ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് ടിനി ടോം പറയുന്നു.

”സുബീ, സഹോദരീ.. നീ പോയിട്ട് ഒരു വർഷമാകുന്നു. ഫോണിൽ നിന്ന് നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടയ്ക്ക് വരുന്ന നിന്റെ മെസേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം. നിന്നെ ആദ്യമായി ഷൂട്ടിങിന് കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ അവസാന യാത്രയിലും കൂടെ ഞാൻ ഉണ്ടായിരുന്നു. തീർച്ചയായും ആ മനോഹരമായ തീരത്ത് നമ്മൾ വീണ്ടും കണ്ടുമുട്ടും’ ടിനി ടോം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്ക് എത്തിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് സുബി സുരേഷ്. സ്വതസിദ്ധമായ സംസാര രീതിയും, ആക്ഷനും കൊണ്ട് ത്‌ന്നെ പ്രേക്ഷകരെ ചിരിപ്പിച്ച സുബി നിരവധി സ്റ്റേജ് ഷോകളും, ടെലിവിഷൻ ഷോകളും എല്ലാം ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെ വിശ്രമില്ലാതെ വിദേശ യാത്രകൾ ചെയ്യുകയും, അസുഖത്തെ ശ്രദ്ധിക്കാതെ പോയതുമായിരുന്നു സുബിയുടെ അവസ്ഥ മൂർഛിക്കാൻ കാരണമായത്. കരൾമാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് മുൻപേ സുബി മരണപ്പെട്ടു.

കുടുംബത്തിന് വേണ്ടി ജീവിച്ച ആളായിരുന്നു സുബി. അമ്മയ്ക്കും സഹോദരനും വേണ്ടി ചെറിയ പ്രായം മുതലേ കഷ്ടപ്പെട്ടു. എപ്പോഴാണ് കല്യാണം എന്ന നിരന്തര ചോദ്യത്തിനൊടുവിൽ ഒരുത്തരവും സുബി നൽകിയിരുന്നു. വിവാഹം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു നടിയുടെ മരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x