2 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ ഒരു സംഘം ഇന്ത്യക്കാർ കുടുങ്ങി

ഹൈദരാബാദ് : റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ ഒരു സംഘം ഇന്ത്യക്കാർ കുടുങ്ങിയതായി റിപ്പോർട്ട്. ജോലി വാ​ഗ്ദാനത്തിൽ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ടവരാണ് ഇവർ എന്നാണ് ലഭിക്കുന്ന സൂചന. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണ് ഇവർ എന്നാണ് റിപ്പോർട്ട്.

റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചാണ് ഇവർ അവിടെ എത്തിയത്. എന്നാൽ റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ സേനയിൽ ചേർന്നു യുക്രെയ്ന് എതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ആണ് ഇവർക്ക് നൽകിയ നിർദ്ദേശം .നിർബന്ധമായും ഈ ഇന്ത്യക്കാർ യുദ്ധത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

‌ഒടുവുൽ ​ഗത്യന്തരമില്ലാതെ യുവാക്കൾ തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്ന് പറഞ്ഞ് വീഡിയോ സന്ദേശമയച്ചതോടെയാണ് കാര്യം ശ്രദ്ധയിൽ പെട്ടത്. യുവാക്കളുടെ കുടുംബങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നൽകിയിട്ടുണ്ട്. തൊഴിൽ തട്ടിപ്പിന് ഇരയായാണ് റഷ്യയിൽ എത്തിയതെന്നു യുവാക്കൾ പറഞ്ഞു.

ജോലിക്കായി ഓരോരുത്തരിൽനിന്നും റിക്രൂട്ടിങ് ഏജന്റുമാർ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. അറുപതിലേറെ ഇന്ത്യൻ യുവാക്കളെ സമ്മതമില്ലാതെ റഷ്യയിൽ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ ഭാഷയിലുള്ള കരാറിൽ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനൽ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments