മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ സ്തംഭിക്കുന്നു; പണമടക്കാത്തതിനാൽ സേവനങ്ങൾ നിർത്തുമെന്ന് സിഡിറ്റ്

തിരുവനന്തപുരം :പണമടക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ സ്തംഭനത്തിലേക്ക്. ഫെബ്രുവരി അവസാനത്തിനകം സേവനതുക കൈമാറിയില്ലെങ്കിൽ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ നിർത്തിവക്കുമെന്ന് സിഡിറ്റ് കത്ത് നൽകി.

കരാർ കമ്പനിക്ക് പണമടക്കാത്തതിനാൽ ലൈസൻസ്, ആർ.സി ബുക്ക് അച്ചടി നിലച്ചിരിക്കുകയാണ്. ഇതെങ്ങനെ പരിഹരിക്കുമെന്ന ചർച്ച നടക്കുന്നതിനിടെയാണ് സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി എന്ന സിഡിറ്റും മോട്ടോർ വാഹന വകുപ്പിനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

മോട്ടോർ വാഹന ഓഫീസുകൾക്ക് ആവശ്യമായ കമ്പ്യൂട്ടർ സേവനങ്ങൾ, സോഫ്റ്റ്വെയർ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ്, സ്റ്റേഷനറി സാധനങ്ങൾ എത്തിച്ച് നൽകുക തുടങ്ങി ഓഫീസ് ശുചീകരണം വരെ ചെയ്യുന്നത് സിഡിറ്റാണ്. 2010ൽ ഒപ്പുവെച്ച കരാർ പലതവണ നീട്ടി നൽകുകയായിരുന്നു.

എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിലധികമായി ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾക്കുള്ള തുക എം.വി.ഡി അടക്കുന്നില്ല. 6.58 കോടിയാണ് എം.വി.ഡി സിഡിറ്റിന് കുടിശ്ശിക വരുത്തിയത്. ഇതോടെ സേവനങ്ങൾ താത്കാലികമായി നിർത്തുമെന്ന് കാണിച്ച് സിഡിറ്റ് എം.വി.ഡിക്ക് കത്ത് കൈമാറി.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിന്യസിച്ച ജീവനക്കാരെ പിൻവലിക്കുമെന്നും സിഡിറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ തുക അടച്ചില്ലെങ്കിൽ സംസ്ഥാന മോട്ടോർ വാഹന ഓഫീസുകൾ സ്തംഭിക്കും. മോട്ടോർ വാഹന സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നത് സിഡിറ്റ് പോലുള്ള ഏജൻസികൾക്ക് നൽകാനാണ്. ആ തുകയൊക്കെ എന്ത് ചെയ്തെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments