National

അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അതിഷി

ഡല്‍ഹി; അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിഷിയെ കൂടാതെ പുതിയ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന്‍ ഹുസൈന്‍, പുതിയ അംഗമായ മുകേഷ് അഹ്ലാവത് എന്നിവരും രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അതിഷിക്കും അവരുടെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

എക്‌സൈസ് നയ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം തന്റെ രാജിയെപറ്റി വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. കേജ്‌രിവാള്‍ തന്നെയാണ് അതിഷിയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണെന്ന സവിശേഷതയും അതിഷിക്കുണ്ട്. കല്‍ക്കാജി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന, ഡല്‍ഹി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ അതിഷിയെ സെപ്തംബര്‍ 17-ന് നടന്ന പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *