
Kerala
ആറ്റുകാൽ പൊങ്കാല, ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സെക്രട്ടേറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയാണ് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സർക്കാർ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ധാരാളം വനിതകള്‍ ഉള്‍പ്പെടെയുള്ളവർ പൊങ്കാലയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാണ് അവധി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
