വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും

സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടിഎഎസ്എൽ- TASL) ആണ് സ്വാകര്യ ചാര ഉപഗ്രഹം നിർമിച്ചത്.

ഒരാഴ്ച കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഉപഗ്രഹം വിക്ഷേപണത്തിനായി തയ്യാറാക്കാൻ ഫ്ലോറിഡയിലേക്ക് അയച്ചു. ഏപ്രിലിൽ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. TASL പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ ഇന്ത്യയിലായിരിക്കും എന്നതാണ്. അതിനാൽ തന്നെ ചാര ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ നിരീക്ഷണത്തിനായുള്ള കൃത്യമായ കോർഡിനേറ്റും സമയവും വിദേശ രാജ്യങ്ങളുമായി സൈന്യത്തിന് പങ്കിടണമായിരുന്നു.

പുതിയ സാറ്റ്ലൈറ്റ് ഉപയോഗിക്കുന്നതോടെ ഇത് ഒഴിവാക്കാൻ സാധിക്കും. ഓപ്പറേഷൻ മോഡിലുള്ള ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ സെന്ററിലാണ് ബെംഗളൂരുവിലാണ്. കൺട്രോൾ സെന്ററിൽ നിന്ന് ഉപഗ്രഹത്തിന്റെ ദിശ നിയന്ത്രിക്കാൻ സാധിക്കും. ഇൻഫ്രാസ്ട്രക്ചർ നിരീക്ഷിക്കാനും മറ്റും സാധിക്കും. 0.5 മീറ്റർ സ്പെഷ്യൽ റെസല്യൂഷനിലുള്ള ഇമേജറി ശേഷിയുണ്ട് TASL ഉപഗ്രഹത്തിന്. ലാറ്റിൻ അമേരിക്കൻ കമ്പനിയായ സാറ്റാലോജിക്കുമായി പങ്കാളിത്തതോടെയാണ് ഉപഗ്രഹം വികസിപ്പിച്ചത്.

സബ് മീറ്റർ റെസല്യൂഷൻ സാറ്റ്ലൈറ്റുകൾ ഐഎസ്ആർഒയും വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിർത്തി നിരീക്ഷണത്തിനും മറ്റും സൈന്യത്തിന് ഇപ്പോഴും യുഎസ് കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇതിനൊരു പരിഹാരമായിരിക്കും പുതിയ സാറ്റ്ലൈറ്റ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments