തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെയാണ് അജ്ഞാതർ തട്ടികൊണ്ടുപോയതെന്ന് രക്ഷിതാക്കൾ പറയുന്നു. ബിഹാർ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്.
പൊലീസ് വ്യപക തിരച്ചിൽ ആരംഭിച്ചു. ഒരു ആക്ടീവ സ്‌കൂട്ടർ സമീപത്ത് വന്നതായും രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു. രാത്രി ഒരു മണിയോടെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്.