ആഗ്ര : 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാന പരീക്ഷണം വിജയകരം. ആഗ്ര റെയിൽവേ ഡിവിഷൻ വന്ദേ ഭാരത് ട്രെയിനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനമാണ് പരീക്ഷിച്ചത്. ഇനി മുതൽ വന്ദേഭാരത് ട്രെയനിൽ ഏതെങ്കിലും കാരണത്താൽ ലോക്കോ പൈലറ്റിന് നിയന്ത്രിക്കാതെ വരികയോ മറ്റോ ചെയ്താൽ ആ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്.
രാജ്യത്ത് എല്ലാ വന്ദേ ഭാരത് ട്രെയിനുകളിലും ഈ ‘കവാച്ച്’ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ ലോക്കോ പൈലറ്റിന് അത് ചെയ്യാൻ കഴിയാതെ വന്നാൽ സിസ്റ്റത്തിന് സ്വന്തമായി ബ്രേക്ക് പ്രയോഗിക്കാൻ കഴിയും.
ഈ സംവിധാനത്തിന് സ്റ്റേഷൻ കവാച്ച്, ട്രാക്ക് നീളത്തിൽ ഉടനീളമുള്ള RFID ടാഗുകൾ, ഒരേസമയം പ്രവർത്തിക്കാൻ റെയിൽവേ ട്രാക്കുകളോട് ചേർന്നുള്ള കവാച്ച് ടവറുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ആവശ്യമുള്ളതിനാൽ, പ്രവർത്തന സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ അതിൻ്റെ നെറ്റ്‌വർക്കിലുടനീളം ഈ ഘടകങ്ങൾ നടപ്പിലാക്കാനുള്ള പ്രക്രിയയിലാണ്. 16 കാറുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾക്കായാണ് ഇപ്പോൾ ഇത് പ്രാവർത്തികമാകുക.