ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35-നാണ് വിക്ഷേപണം.
ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡി എസ് നിർമ്മിച്ചിരിക്കുന്നത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഭൗമശാസ്ത്ര മന്ത്രാലയത്തിന് വേണ്ടിയാണ് ഇസ്രോ ഈ ദൗത്യം നടത്തുന്നത്.
കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്രോ അറിയിച്ചു. ഇൻസാറ്റ് 3 ഡി എസിലൂടെ സമുദ്രത്തിന്റെയും ഉപരിതല നിരീക്ഷണവും സാദ്ധ്യമാകും.