എഴുത്തിനെ മറയാക്കി വർ​ഗീയത വളർത്തുകയാണയാൾ : സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ വിവാദ പരാമർശവുമായി കവിയും ​ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ

കോഴിക്കോട് : കവിതകളിലൂടെ വർ​ഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ വിവാദ പരാമർശവുമായി കവിയും ​ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ.

‘ഇപ്പോൾ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുളള ആ സംഭവമില്ലേ? അതിന് പരിഹാരം ഞാൻ പറയാം. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.’

ഇത്രയും വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ല. ആൾക്കാരെ എങ്ങനെയും ഇളക്കിയിട്ടും കയ്യും കാലും വെട്ടിക്കാനുള്ള ഒരു പരിപാടിയാണിത്. ഇപ്പോഴത്തെ കേരള ​ഗാനത്തിന് പരിഹാരം അത് കൊടുത്താൽ മതി. അത് കൊടുത്ത് പരിഹരിക്കണമെന്നാണ് ഞാൻ പറയുന്നത് എന്നായിരുന്നു കൈതപ്രത്തിന്റെ വാക്കുകൾ.

അത് മാത്രമാല അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാകണമെന്നും കൈതപ്രം ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കെട്ടടങ്ങും മുമ്പാണ് സാഹിത്യ അക്കാദമി അധ്യക്ഷനെ കുറിച്ച് ഇപ്പോൾ പുതിയ ഒരു ആരോപണം അല്ലെങ്കിൽ അഭിപ്രായം ഉയർന്നിരിക്കുന്നത് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments