CinemaNewsSocial Media

വാശിയും നിശ്ചയദാർഢ്യവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കി മാറ്റിയത് : ഭാഗ്യലക്ഷ്മി

കുറച്ച് ദിവസങ്ങളായി നയൻതാരയുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ധനുഷ് – നയൻ‌താര പോര് ചെറിയ വിവാദമല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടിയും ഡബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വാശിയും നിശ്ചയദാർഢ്യവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കി മാറ്റിയത്. പല രീതിയിൽ സമൂഹവും സിനിമാലോകവും അവരെ തളർത്താൻ നോക്കി. എന്നാൽ, പരിഹസിച്ചവരുടെ മുൻപിൽ സ്വന്തമായി ഒരു സിംഹാസനം പണിത് അവിടെ തലയുയർത്തി ഇരിക്കുകയാണ് നയൻതാരയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം :

‘ബോഡി ഗാർഡ്’ സിനിമ ഡബ്ബ് ചെയ്തു എന്നല്ലാതെ യാതൊരു പരിചയവും ഞങ്ങൾ തമ്മിൽ ഇല്ല. ഒരിക്കൽ ഒരു വിവാഹത്തിന് പോയിട്ട് ഞാൻ ഇറങ്ങുമ്പോൾ നയൻതാര വരുന്നു. ചേച്ചി എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാൻ അദ്ഭുതപ്പെട്ടു. പിന്നീട് ഒരു സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ നേരിട്ട് വിളിച്ചു. വ്യക്തിപരമായ മറ്റ് കാരണം കൊണ്ട് ഞാനത് നിരസിച്ചു. ‘ചേച്ചി ചെയ്യില്ലെങ്കിൽ ഞാൻ സ്വന്തമായി ചെയ്തോളാം’ എന്ന് പറഞ്ഞു.

പണ്ട് ഉർവശിയും അങ്ങനെയായിരുന്നു. ഞാൻ ചെയ്യാത്തതുകൊണ്ട് സ്വന്തമായി ചെയ്തു തുടങ്ങി. അങ്ങനെ വാശിവേണം. ആ വാശിയാണ് അവരെ വളർത്തുന്നത്. നയൻതാരയുടെ നിശ്ചയദാർഢ്യമാണ് അവരെ ‘ലേഡി സൂപ്പർസ്റ്റാർ’ ആക്കിയത്. ഏതെല്ലാം രീതിയിൽ സമൂഹവും സിനിമാ ലോകവും അവരെ തളർത്താൻ നോക്കി. സ്വന്തമായി ഒരു സിംഹാസനം പണിത്, തന്നെ പരിഹസിച്ചവരുടെ മുൻപിൽ അവർ തല നിമിർന്ന് ഇരിക്കുന്നു. പുരുഷാധിപത്യ രംഗത്ത് അതത്ര എളുപ്പമല്ല. അവരുടെ പോരാട്ടത്തിന്റെ വിജയമാണ് ഈ ഡോക്യുമെന്ററി.

Leave a Reply

Your email address will not be published. Required fields are marked *