മുഖ്യമന്ത്രിയുമായി മുഖാമുഖം: ഒരുമിനിട്ട് സംവദിക്കാം; ചെലവിനുള്ള തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം; നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Kerala Chief Minister Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഈമാസം 18 മുതല്‍ ആരംഭിക്കും.

ആറുജില്ലകളിലാണ് പരിപാടി നടക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നി സ്ഥലങ്ങളിലാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം.

അടുത്തമാസം മുന്നാം തീയതി വരെ നടക്കുന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി ആശയസംവാദം നടത്തും.

മുഖാമുഖം നടത്തേണ്ടതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം പൊതുഭരണ വകുപ്പില്‍ നിന്ന് ഇന്നലെ പുറത്തിറങ്ങി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 2000 പേരുടെ പങ്കാളിത്തം ഉറപ്പാക്കണം. പരിപാടിക്ക് ഫണ്ട് നവകേരള സദസില്‍ കണ്ടെത്തിയതുപോലെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് കണ്ടെത്തണം.

പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം, ചായ, കുടിവെള്ളം എന്നിവ ഉറപ്പ് വരുത്തണം. ഫെബ്രുവരി 18 ന് കോഴിക്കോട് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തോടെയാണ് പരിപാടിയുടെ ആരംഭം. മാര്‍ച്ച് 3 ന് റസിഡന്റ് അസോസിയേഷനുകളുമായി സംവദിക്കുന്നതോടെ മുഖാമുഖം പരിപാടി അവസാനിക്കും.

വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആദിവാസി-ദളിത് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷനേഴ്‌സ്/വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷികമേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും.

ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരില്‍ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള സംവാദവും നടക്കും. 25ന് തൃശ്ശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള സംവാദവും 26നു തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദവും 27ന് തിരുവനന്തപുരത്ത് സീനിയര്‍ സിറ്റിസണ്‍സുമായുള്ള സംവാദവും സംഘടിപ്പിക്കും.

29ന് കൊല്ലത്ത് തൊഴില്‍ മേഖലയുമായുള്ളവരുടെ സംവാദവും മാര്‍ച്ച് രണ്ടിന് ആലപ്പുഴയില്‍ കാര്‍ഷിക മേഖലയിലുള്ളവരുമായുള്ള സംവാദവും മാര്‍ച്ച് മൂന്നിന് എറണാകുളത്ത് റസിഡന്റ്‌സ് അസോസിയേഷനുമായുള്ള സംവാദവും നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാകും ഓരോ പരിപാടികളും നടക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments