മാനന്തവാടി: ദൗത്യമാരംഭിച്ച് മൂന്ന് ദിവസമായിട്ടും, ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാൻ സാധിക്കാത്തതിൽ വയനാട്ടിൽ പ്രതിഷേധം ശക്തം. ജില്ലയിൽ കർഷക കൂട്ടായ്മകൾ പ്രഖ്യാപിച്ച മനഃസാക്ഷി ഹർത്താൽ പുരോഗമിക്കുകയാണ്. ഹർത്താൽ അനുകൂലികൾ കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ആനയെ ഇന്ന് തന്നെ പിടികൂടണമെന്നാവശ്യപ്പെട്ട് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇരുമ്പ് പാലത്തെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ദൗത്യം വൈകുന്നതിൽ കടുത്ത അസംതൃപ്തിയിലാണ് ജനങ്ങൾ. കാട്ടാനയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല. ആനയെ വേഗത്തിൽ തുരത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജാഗ്രതാ മുന്നറിയിപ്പ് നൽകി ആളുകളെ വീട്ടിൽ ഇരുത്തുന്നതിലും ജനങ്ങൾക്ക് അമർഷമുണ്ട്. ജോലിക്ക് പോലും പോകാതെ തങ്ങൾ എങ്ങനെ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്.
രാവിലെ തുടങ്ങിയ കർഷക കൂട്ടായ്മയുടെ ഹർത്താൽ വൈകിട്ട് അഞ്ചിന് അവസാനിക്കും. കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല. ഹർത്താൽ അനുകൂലികൾ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രകടനം നടത്തി.
അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ ഇരുമ്പ്പാലത്തിന് സമീപം കണ്ടെത്തിയ കാട്ടാന മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങിയതായും വിവരമുണ്ട്. അനുകൂലമായ പ്രദേശത്ത് ആനയെത്തിയാൽ ഉടൻ മയക്കുവെടി വെച്ചേക്കും. ഉത്തരമേഖല സിസിഎഫ് കെഎസ് ദീപ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രദേശത്തുണ്ട്. വനം ദ്രുത കർമസേനയും വെറ്റിനറി സംഘവും ഉൾപ്പെടെയുള്ള ഇരുനൂറിലധികം വരുന്ന ദൗത്യസംഘമാണ് പൂർണസജ്ജമായി ആനക്ക് പിന്നാലെ തന്നെയുള്ളത്.