സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെ പ്രതികൂട്ടിലാക്കിയ വി.ഡി. സതീശൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഇടപെട്ട എ.എൻ.ഷംസീർ എയറിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ വാക്കൗട്ട് പ്രസംഗത്തിൽ ഇടപെട്ട സ്പീക്കർ എ.എൻ. ഷംസീർ എയറിലാകുന്ന കാഴ്ചക്ക് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചു.
സപ്ലൈകോ പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷ നേതാവിൻ്റെ വാക്കൗട്ട് പ്രസംഗത്തിലാണ് ഷംസീറിൻ്റെ അനാവശ്യ ഇടപെടൽ ഉണ്ടായത്. സപ്ലൈക്കോയ്ക്ക് പണം കൊടുക്കാതെ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു എന്ന് കാര്യകാരണ സഹിതം വ്യക്തമാക്കി സതീശൻ്റെ പ്രസംഗം കത്തികയറിയതോടെ ഭരണ പക്ഷ എം.എൽ.എമാർ ബഹളം വച്ച് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.
അത് വക വയ്ക്കാതെ ജി.ആർ. അനിൽ നൽകിയ നിയമസഭ മറുപടി ആയുധമാക്കി സതീശൻ ആക്രമം രൂക്ഷമാക്കിയതോടെയാണ് ഷംസീർ ഇടപെട്ടത്. സമയം ഓർമപ്പെടുത്തി പ്രസംഗം ചുരുക്കനാണ് ഷംസീർ ഇട്ടപെട്ടത്.
വാക്കൗട്ട് പ്രസംഗം ഏറ്റവും കുറഞ്ഞ സമയത്തിൽ പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവാണ് താനെന്ന് സതീശൻ ഷംസീറിനെ ഓർമിപ്പിച്ചു. ഭരണപക്ഷ എം.എൽ.എ മാർ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഇടപെടാത്ത സ്പീക്കർ തൻ്റെ പ്രസംഗം തടസപ്പെടുത്താൻ ഇടപെടുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
വി.എസ് അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും വാക്കൗട്ട് പ്രസംഗത്തിൽ എടുത്തിരുന്ന സമയം പരിശോധിക്കാനും സതീശൻ ആവശ്യപ്പെട്ടതോടെ ഷംസീറിൻ്റെ വായടഞ്ഞു. ഷംസീർ വടി കൊടുത്ത് അടി വാങ്ങിയെന്നായിരുന്നു വാക്കൗട്ട് പ്രസംഗം വീക്ഷിച്ച പ്രസ് ഗാലറിയിൽ നിന്ന് ഉയർന്നത്.
വെറുതെ മാവേലിയെ പറയിപ്പിക്കരുത്, മാവേലി സ്റ്റോറുകൾക്ക് കെ വച്ചുള്ള പേര് ഇടുന്നതാകും നല്ലത്, അതാകുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷയും കാണില്ലെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രി ജി.ആർ അനിലിൻ്റെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷത്തിൻ്റെ ഇടപെടലോടെ സപ്ലൈക്കോക്ക് പണം ധനവകുപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജി, ആർ അനിൽ.