Cinema

അജിത്ത് – തൃഷ ചിത്രം : വിടാമുയർച്ചിലെ ആദ്യ ഗാനം പുറത്തിറങ്ങി

അജിത്തിനെ നായകനാക്കി മഗീഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിലെ ആദ്യ ഗാനം പുറത്തിറങ്ങി.

അറിവ് രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അനിരുദ്ധ് രചിചന്ദർ . ഗാനം ആലപിച്ചിരി ക്കുന്നത് ആൻ്റണി ദാസനും. ആക്ഷൻ , ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ശ്രീ ഗോകുലം മുവി സാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ആകര്‍ഷണം. പൊങ്കൽ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററിലെത്തുക.

ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *