പറ്റ്‌ന : ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 10 മണിയോടെ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടങ്ങി. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭൂരിപക്ഷം തെളിയിക്കാൻ 122 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
നിലവിൽ ജെഡിയു- ബിജെപി സഖ്യത്തിൽ 128 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 45 പേർ ജെഡിയു എംഎൽഎമാരാണ്. 79 എംഎൽഎമാരാണ് ബിജെപിയ്ക്ക് ഉള്ളത്. മുഴുവൻ പേരുടെയും പിന്തുണ നിതീഷ് കുമാറിന് ഉണ്ടാകുമെന്നാണ് സൂചന.
115 എംഎൽഎമാരാണ് മഹാഗഢ്ബന്ധൻ സഖ്യത്തിന് ഉള്ളത്. ആകെ 243 സീറ്റുകളാണ് ബിഹാർ നിയമ സഭയിൽ ഉള്ളത്. വിശ്വാസവോട്ടെടുപ്പോടെ ബജറ്റ് സമ്മേളനത്തിനും ഇന്ന് തുടക്കമാകും.
കഴിഞ്ഞ മാസം 28 ന് നിതീഷ് കുമാറും പാർട്ടിയും എൻഡിഎയിൽ ലയിച്ചിരുന്നു. ഇതോടെയാണ് ബിഹാർ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ആർജെഡിയുമായി ചേർന്നായിരുന്നു നിതീഷ് കുമാർ ഭരിച്ചിരുന്നത്.
എന്നാൽ ഇൻഡി സഖ്യത്തിൽ ചേർന്നതിന് പിന്നാലെ ആർജെഡിയുമായി അസ്വാരസ്യങ്ങൾ ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നാണ് ജെഡിയു എൻഡിഎയിൽ ലയിച്ചത്.