അയോധ്യ വിഷയത്തിൽ മോദിസർക്കാരിനൊപ്പം ; ആചാര്യ പ്രമോദ് കൃഷ്ണനെ പുറത്താക്കി കോൺഗ്രസ്

ഡല്‍ഹി : ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി . അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി തിരുമാനം. അച്ചടക്ക ലംഘനവും പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണന്‍. 2014-ലും 2019-ലും ലോക്‌സഭയിലേക്ക് യുപിയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ അവരെ സഹായിക്കുന്നതിനായി രൂപീകരിച്ച ഉപദേശക സമിതിയില്‍ അംഗമായിരുന്നു.

നേരത്തെ ലഖ്‌നൗവിലും സംഭാലിലും മത്സരിച്ച ആചാര്യ പ്രമോദ് ഇത്തവണയും ഈ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ സീറ്റുകള്‍ എസ്പി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ആചാര്യ പ്രമോദ് ബിജെപിയുമായി അടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി കേന്ദ്രനേതൃത്വവുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments