ഈ പൊട്ടന്മാർ എന്നെപ്പറ്റി എന്താ വിചാരിച്ചേക്കുന്നെ.. എന്റെ വീട്ടിലെ പ്രധാന ആരാധന മൂർത്തി അയ്യപ്പനാണ്; മറുപടിയുമായി സുരേഷ് ഗോപി

അടുത്ത ജൻമത്തില്‍ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന് താൻ പറഞ്ഞതിനെ ആളുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേഷ് ഗോപി. വസ്തുത അറിഞ്ഞശേഷം മാത്രം വിമർശിക്കാൻ വരൂവെന്നും തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ച് കമന്റ് ചെയ്യുന്നവർക്കുള്ള മറുപടിയായായി സുരേഷ് ഗോപി പറഞ്ഞു.

‘എന്റെ ജീവിതം അയ്യനുമായി ബന്ധപ്പെട്ടതാണ്. ഞാൻ ജനിച്ച് വീണ വീട്ടിലെ പ്രധാന ആരാധനാ മൂർത്തി അയ്യപ്പനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ആചാരമനുസരിച്ച് മണ്ഡലകാലമായിക്കഴിഞ്ഞാൽ ശബരിമലയിൽ പോകും. പിന്നെ അതിന്റെ ചിട്ട അനുസരിച്ചാണ് വീട്ടിലെ ബാക്കി കാര്യങ്ങൾ. ശബരിമലയിൽ തന്ത്രിമാരും മേൽശാന്തിമാരും കീഴ്‌ശാന്തിമാരും ഹോമം നടത്തുന്നു, വിളക്ക് കത്തിക്കുന്നു, എണ്ണ തേച്ച് വിഗ്രഹത്തെ കുളിപ്പിക്കുന്നു, ഇതൊക്കെ കാണുമ്പോൾ എനിക്കും ഇതൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ എന്നൊരു തോന്നലാണ്.’ – സുരേഷ് ഗോപി പറഞ്ഞു.

‘എനിക്കിപ്പോഴും ഭയങ്കര ആഗ്രഹമാണ്. അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കും. ഈ പൊട്ടന്മാർ എന്നെപ്പറ്റി എന്താ വിചാരിച്ചേക്കുന്നെ, ഞാനീ പറഞ്ഞതിന്റെ പേരിൽ അവർ രാഷ്ട്രീയ തന്ത്രങ്ങൾ ഉണ്ടാക്കുകയാണ്. വർഗീയയവാദി ആക്കി തന്നെ തേജോവധം ചെയ്യാനാണ് ഇതിന്റെ പേരിൽ അവർ ശ്രമിക്കുന്നത്. നിങ്ങൾക്ക് ഞാൻ പറഞ്ഞതിന്റെ സത്യം അറിയണമെങ്കിൽ തന്ത്രി രാജീവരുടെ നമ്പർ തരാം. എത്ര വർഷം മുമ്പാണ് അദ്ദേഹത്തോട് ഞാനീ ആഗ്രഹം പറഞ്ഞതെന്ന് ചോദിച്ച് നോക്കൂ. 1995 മുതൽ ഞാനിത് അദ്ദേഹത്തോട് പറയുകയാണ്. എന്നെ വർഗീയനായി ചിത്രീകരിച്ച് വ്യക്തിഹത്യ ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇപ്പോഴും കമന്റിടുന്നുണ്ട് ചില ഊളകൾ.’ – സുരേഷ് ഗോപി വ്യക്തമാക്കി.

തനിക്ക് അടുത്ത ജന്മമുണ്ടെങ്കിൽ തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം പല തവണ വിവാദം സൃഷ്ടിച്ചിരുന്നു. തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശബരിമല ശാസ്താവിനെ അകത്തു നിന്നല്ല, പുറത്തു നിന്ന് തൊഴണം എന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ സംവിധായകൻ കമൽ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments