പിണറായി കാലത്ത് സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ 909 പേർ കൊല്ലപ്പെട്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിൽ 706 കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകി. 203 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഇപ്പോഴും അകലെ. 55839 വന്യജീവി ആക്രമണങ്ങൾ ഇക്കാലത്ത് ഉണ്ടായെന്നും 7492 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു എന്നും മന്ത്രി വ്യക്തമാക്കി.
68.43 കോടിയുടെ കൃഷിനാശം ആണ് വന്യജീവി ആക്രമണത്തിൽ സംഭവിച്ചത്. 6773 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്നും നിയമസഭ യിൽ ശശീന്ദ്രൻ രേഖാമൂലം അറിയിച്ചു. സജീവ് ജോസഫ് എം.എൽ. എ യുടെ ചോദ്യത്തിന് ജനുവരി 31 നായിരുന്നു ശശീന്ദ്രൻ്റെ മറുപടി. വന്യജീവി ആക്രമണത്തിൽകൊല്ലപ്പെട്ടവർ; 2016- 142 2017- 110 2018- 134 2019- 100 2020- 100 2021- 127 2022 – 111 2023 – 85