ഭാര്യ കമലയുടെ ചികിൽസക്ക് 2,69, 434 രൂപ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2023 ജൂലൈ 24 മുതൽ ആഗസ്ത് 2 വരെയായിരുന്നു കമലയുടെ ചികിൽസ.
കമലയുടെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതു ആശുപത്രിയിലാണ് ചികിൽസ തേടിയതെന്നും പണം അനുവദിച്ച ഉത്തരവിൽ ഇല്ല.
2023 നവംബറിന് ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുഭരണ അക്കൗണ്ട്സ് വകുപ്പ്. അക്കൗണ്ട്സ് വകുപ്പ് ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഈ മാസം 6 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.
ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ചികിൽസക്ക് 77 ലക്ഷം രൂപ അനുവദിച്ചിരുന്നു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിൽസ തേടിയത്. അസുഖം എന്താണെന്ന് മുഖ്യമന്ത്രിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ മാതൃകയാണ് ഭാര്യ കമലയും പിന്തുടരുന്നത്.
കെ.പി.സി.സി. സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാറാണ് മുഖ്യമന്ത്രിയുടെ അസുഖം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരവകാശ ചോദ്യം ഉന്നയിച്ചത്. നാഴികക്ക് നാല്‍പത് വട്ടം ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന് ആവര്‍ത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി. ആരോഗ്യത്തില്‍ രാജ്യത്ത് നമ്പര്‍ എന്നുവിളിച്ചു പറയുകയും സ്വന്തം ആരോഗ്യകാര്യം വരുമ്പോള്‍ അമേരിക്കയിലേക്ക് പറക്കുകയും ചെയ്യുന്ന വൈരുദ്ധ്യാമക ഭൗതീക വാദമാണ് പിണറായി പയറ്റുന്നത്.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് അസുഖ ബാധിതനായപ്പോള്‍ ആശ്രയിച്ചത് ഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലിനെയായിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പുരപ്പുറത്ത് കേറി നിന്ന് പ്രസംഗിക്കുമ്പോഴും അസുഖം വന്നാല്‍ പിണറായി പറക്കുന്നത് അമേരിക്കയിലേക്കാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.