നടന്‍ സുരേഷ് ഗോപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അക്കൗണ്ട് തുറക്കുമെന്ന് കരുതുന്ന ബിജെപിക്ക് തിരിച്ചടിയുമായി ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേഫലം. കേരളത്തിലെ 20 സീറ്റും ഇന്ത്യ മുന്നണി തന്നെ നേടുമെന്നാണഅ ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വ്വേ പ്രവചിക്കുന്നത്.
സര്‍വ്വേ ഫലത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ നിരാശയിലാണ്. സുരേഷ് ഗോപിയിലൂടെ തൃശൂര്‍ സ്വന്തമാക്കാന്‍ പതിനെട്ടടവും പയറ്റുമ്പോഴാണ് സര്‍വ്വേ ഫലത്തിലെ തിരിച്ചടി.
മണിപ്പൂര്‍ വിഷയം തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധിനം ചെലുത്തുമെന്ന് ഉറപ്പാക്കുന്നതാണ് സര്‍വേ ഫലം. സുരേഷ് ഗോപിക്ക് വേണ്ടി പ്രധാന മന്ത്രി രണ്ട് തവണ തൃശൂര്‍ സന്ദര്‍ശിച്ചിട്ടും ഫലം ഉണ്ടാകുന്നില്ല എന്നാണ് സര്‍വ്വേ ഫലം തെളിയിച്ചിരിക്കുന്നത്.
സര്‍വ്വേ ഫലത്തോടെ ടി.എന്‍. പ്രതാപന്‍ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പ്രതാപന്‍ പയറ്റുന്നത്. സുരേഷ് ഗോപി ക്ക് കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.
ബി.ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല എന്ന സര്‍വേ ഫലത്തില്‍ കേന്ദ്രമന്ത്രി മുരളിധരനും നിരാശയിലാണ്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ കിട്ടിയ വോട്ട് നിലനിര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ മുരളിധരന്‍ പാര്‍ട്ടിയിലും നാണം കെടും.