മുംബൈ : വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ലൗജിഹാദിന്റെ ഭീകരത പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി ഒടിടിയിലേക്ക്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം എക്‌സിലൂടെ പുറത്തുവിട്ടത്. ഈ മാസം 16 ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
സീ 5 ലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിൽ സന്തോഷം പങ്കുവച്ച് നിർമ്മാതാവും രംഗത്ത് വന്നിട്ടുണ്ട്. സിനിമ തിയറ്ററുകളിൽ വൻ വിജയം ആയിരുന്നു. കേരള സ്റ്റോറി എപ്പോൾ ഒടിടിയിൽ വരുമെന്ന് ചോദിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. ആരാധകർ ഇനി ഒടിടി റിലീസിനായി കാത്തിരിക്കേണ്ട.
കേരള സ്‌റ്റോറി ഒടിടിയിൽ റിലീസ് ചെയ്യാൻ പോകുന്നു. സിനിമയിൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന നിരവധി നിമിഷങ്ങളുണ്ട്. ചിത്രം ഏവരും കുടുംബ സമേതം കാണണം എന്നും അദ്ദേഹം കുറിച്ചു. കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ലൗജിഹാദിന് ഇരയാക്കി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.
സുദീപ്‌തോ സെന്നിന്റെ സംവിധാന മികവിൽ ഈ ചിത്രം ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. 13 ദിവസങ്ങൾ കൊണ്ട് 200 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.