കേരളം രാമകേരളമെന്ന് കുമ്മനം രാജശേഖരന്‍; അയോധ്യയിലെ രാമപ്രതിഷ്ഠ കേരളത്തിലും ബിജെപിക്ക് നേട്ടമാകും

കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ കേരളത്തിലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കുമ്മനം രാജശേഖരന്‍. കേരളം രാമകേരളമാണ്, കേരളത്തിന്റെ ആത്മാവ് രാമനുമായി ബന്ധപ്പെട്ടതാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മാത്രമാണ് രാമയണ മാസം ആചരിക്കുന്നത്, കേരളത്തിന്റെ അടിവേരുകള്‍ രാമനുമായി ബന്ധപ്പെട്ടതാണ്. ശബരി ആശ്രമം, ജഡായുപാറ എന്നിവയും കേരളത്തിലാണ്. കേരളത്തിന്റെ മനസ്സ് രാമനോടൊപ്പമാണെന്നും കുമ്മനം രാജശേഖരന്‍ മലയാള മനോരക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരിന് ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധയില്ലെന്നും ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തുന്നത് ജനശ്രദ്ധ മാറ്റാനാണെന്നും കുമ്മനം പറയുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കുമ്മനത്തിന്റെ നിലപാട്. 20 മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നത് ജയിക്കാനാണ്. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ മാറി മാറി വരികയാണ്. കെ. സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി പദയാത്ര പ്രതീക്ഷ നല്‍കുന്നതാണെന്നും താഴേത്തട്ടില്‍ ബിജെപി ശക്തമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments