News

മനാഫിൻ്റെ മനസാണ് മലയാളിയുടെ ഉള്ള്;ഷാഫി പറമ്പിൽ

മലയാളി അർജുനെ കാത്തിരുന്ന പോലെ ആരെയും കാത്തിരുന്നിട്ടുണ്ടാവില്ലെന്ന് ഷാഫി പറമ്പിൽ എംപി. അർജുൻ്റെ മൃതശരീരം കണ്ടെത്തിയതിൽ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പ്രദേശത്തിൻ്റെയും ജാതിയുടെയും മതത്തിൻ്റെയുമൊക്കെ അതിർവരമ്പുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജുൻ മാറിയെന്നും ഷാഫി കുറിച്ചു.

ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജുനെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. മനാഫിൻ്റെ മനസാണ് മലയാളിയുടെ ഉള്ളെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൻ്റെ തീരാ വേദനയിൽ പങ്കു ചേരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;

ആദ്യമൊക്കെ ജീവനോടെ,
പിന്നെ പിന്നെ മൃതദേഹമെങ്കിലും…
മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുൻ.
വിട ….
കുടുംബത്തിൻ്റെയും പ്രദേശത്തിൻ്റെയും ജാതിയുടെയും മതത്തിൻ്റെയുമൊക്കെ അതിർവരമ്പുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി.
പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌.
കുടുംബത്തിൻ്റെ തീരാ വേദനയിൽ പങ്കു ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *