കണ്ണൂര്‍: കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി എന്ന തെയ്യത്തെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഭക്തരെ തെയ്യം ഓടിക്കുന്നതിനിടെ ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ സംഘം തെയ്യത്തെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. അതേസമയം ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.